നിന്റെ മൗനം...
എന്റെ ഹൃദയത്തിന്റെ കിളിവാതിലിനു മുന്നിൽ
ഒരു കറുത്ത മേഘമായ് നിൽക്കുന്നു...
ഒരു മഴയായി
ആർത്തിരമ്പി പെയ്ത്
എന്റെ മനസ്സാം
മണ്ണിൽ പെയ്ത് തണുപ്പിക്കാത്തതെന്തേ...
എന്റെ പ്രണയിനീ...
നിന്റെ നേർത്തു നനുത്ത
മർമ്മരങ്ങൾ
എന്നെ എത്രമാത്രം ആനന്ദപുളകിതനാക്കിയിട്ടുണ്ട്... എന്റെ ആനന്ദത്തെ നിഷേധിച്ചു
മൗനം പൂകിയതെന്തേ..
അറിയാം..
മൗനം ഭഞ്ജിച്ചു
എന്റെ കാതുകളിൽ
പതുക്കെ
ഒരു പ്രണയഗാനം പാടുമെന്ന്..
No comments:
Post a Comment