Monday, September 17, 2018

ബാർ ഡാൻസർ



മരുഭൂമിയിലെ
കൊടും ചൂട്
അതിവേഗം
പണി
തീർന്നു കൊണ്ടിരിക്കുന്ന
സൈറ്റിലെ സമ്മർദ്ദം
കടലിനപ്പുറം
കാണാതെ
കാണുന്ന
കുടുംബം
സുഹൃത്തുക്കൾ
എല്ലാത്തിനും
ആശ്വാസം
വ്യാഴാഴ്ചകളിലെ
ഡാൻസ് ബാറിലെ
സംഗീതവും
ലഹരിയും
പിന്നെ
സുന്ദരി ആയ
രേഷ്മയും .
അവൾ
ഡാൻസ്ബാറിലെ
നർത്തകി .
സുന്ദരി മാത്രമല്ല
ചടുല ചലനങ്ങളും
പാട്ടിന്റെ
വരികളുടെ
അർത്ഥം
മുഖത്തു വച്ചു
കണ്ണിലേക്കു നോക്കി
നൃത്തം
ചെയ്യുമ്പോൾ
ചുറ്റും
ഉള്ളത് മാത്രമല്ല
സഹബാറൻ
അജയനെ പോലും
കാണില്ല .
അവളുടെ
കഴുത്തിൽ
ഞാൻ അണിയിക്കുന്ന
മാലകൾക്കു
ഭംഗി പോരാ
എന്ന് തോന്നി
കിരീടം വച്ചു
കൊടുത്തു ഞാൻ .

No comments:

Post a Comment