Thursday, September 6, 2018

പറയാതെ വച്ചത് .



എഴുതിയതൊന്നുമല്ലെൻ
പ്രണയം....
നീയറിയാത്തൊരു
നിർവൃതിയുണ്ട്....
നിന്നിലലിയാൻ
വെമ്പുന്ന ....
നിന്നരികിൽ
ഓടിയെത്താൻ
തുടിക്കുന്ന
നിന്റെ
കണ്ണിലേക്കു
നോക്കിയിരുന്നു
ചുമ്മാ
നിന്റെ കഴുത്തിൽ
കൈ പിണച്ചു
ആ തോളിൽ
കണ്ണടച്ചു കിടക്കാൻ
ഒരു പാട്
കൊതിക്കുന്ന
മനസ്സുണ്ട് .
ആ മനസ്സിൽ
നിനക്ക്  മാത്രം
തന്ന ഒരു
ഇടം ഉണ്ട് .
മാലാഖമാർ
കാവൽ നിൽക്കുന്ന
മഞ്ഞു പോലെ
വെളുത്ത പ്രതലത്തിൽ
പൂക്കളാൽ തീർത്ത
മെത്തയിൽ
ഞാൻ
നിനക്കായി
കാത്തിരിക്കും .


No comments:

Post a Comment