എന്നെ പുതപ്പിച്ച
പച്ച തുണി
ആരോ
വലിച്ചു കീറി
എന്റെ മുലകൾ
മാന്തി എടുത്തു
എന്റെ ജനനേന്ദ്രിയത്തിലെ
നനവിനെ
വറ്റിച്ച്
അകാലത്തിൽ
വൃദ്ധ ആക്കി
എന്റെ
അടിവയറ്റിലേക്കു
കൂർത്ത കുന്തങ്ങൾ
കുത്തിയിറക്കി .
ഞാൻ
പ്രണയിച്ച
എന്റെ ആകാശത്തെ
വിഷം കൊടുത്തു
തളർത്തി .
ഞാൻ
തുണ ഇല്ലാത്തവളായി .
എന്റെ
മക്കളാൽ
പീഡിപ്പിക്കപ്പെട്ടവളായി
എന്നെ
ചവിട്ടി നിൽക്കുന്ന
മക്കളേ ..
എനിയും താങ്ങാൻ
അവതില്ല ഈ അമ്മക്ക്
No comments:
Post a Comment