Monday, September 17, 2018

വേഴ്ച



വാതിൽ തുറന്നു
അകത്തു കയറി
കുറ്റിയിടുമ്പോൾ
അവളും ഞാനും
അന്യർ ആയിരുന്നു
ക്‌ളിയോപാട്രയെ പോലെ
കറുത്ത സുന്ദരിയെ
അമർത്തി
ചുംബിച്ചു ..
പാതിയടഞ്ഞ
മിഴികൾ
ചുണ്ടുകളാൽ
ഒപ്പിയെടുത്തു
ശ്വാസത്തിന്റെ
ഉയർച്ചതാഴ്ചകൾ
നാലു ചുവരുകൾക്കുള്ളിൽ
വീർപ്പുമുട്ടി .
വികാരങ്ങൾ
പങ്കുവെച്ചു
ആ നിർവൃതിയിൽ
തളർന്നുറങ്ങി .
ഉറങ്ങുമ്പോളും
അവളുടെ
വലതു കൈ
എന്റെ
ഇടതു നെഞ്ചിൽ
അമർത്തി വെച്ചിരുന്നു


No comments:

Post a Comment