സിഗററ്റു കത്തിച്ചു
പുക അകത്തേക്ക്
ആഞ്ഞു വലിച്ചു .
പുകയിലെ
കാമുകന്മാർ
ശ്വാസകോശത്തിലെ
കൊച്ചു മണിയറയിൽ
മുഖം മറച്ചിരിക്കുന്ന
കാമുകിയെ
പുൽകാൻ
സുഷിരവാതിലിലൂടെ
അകത്തു കടന്നു .
കാമുകന്മാർ
അല്ലാത്ത
പുകകൾ
പുറത്തെ
വിശാലമായ
അന്തരീക്ഷത്തിൽ
മുകളിലേക്കു
ഉയർന്നു
അലിഞ്ഞില്ലാതെയായി
No comments:
Post a Comment