ആകാശത്തിൽ
വട്ടമിട്ടു
പറക്കുന്ന
ശവംതീനി
താഴെ
ജീവനുകൾ
വെള്ളത്തിൽ
ശ്വാസം കിട്ടാതെ
മരണത്തെ
നോക്കുന്നത്
ആസ്വദിച്ചു .
ആകാശത്തിലേക്കു
തരംഗങ്ങൾ പായിച്ചു
അവന്റെ
കൂട്ടുകാരെ
അറിയിച്ചു .
ഷെയറുകളും
ലൈക്കുകളും
കൂടി .
അവനു പിറകെ
ശവതീനികൾ
കൂട്ടം കൂടി .
കര
ഒഴിഞ്ഞു
ശവംതീനികൾ
കൂട്ടത്തോടെ
ശവങ്ങളെ
കൊത്തി തിന്നു .
No comments:
Post a Comment