Friday, August 31, 2018

ആദ്യപ്രണയം



കൺകോണിലൂടെ
ഉള്ള
അവളുടെ നോട്ടം
അവിചാരിതമായി
കൃഷ്ണ മണിയിലൂടെ
റെറ്റിനയിൽ പതിച്ചു
തലകീഴായ്
പതിച്ച
യഥാർത്ഥ പ്രതിബിംബം
നാഡികൾ വഴി
തലച്ചോറിൽ
എത്തി .
തലച്ചോറിലെ
കോശങ്ങൾ
തലകീഴായതിനെ
നേരെ ആക്കി
എന്റെ
ആദ്യപ്രണയത്തെ
മനസ്സിന്റെ
കിളിക്കൂട്ടിൽ
സൂക്ഷിച്ചുവെക്കാൻ
എന്റെ ഹൃദയത്തോട്
പറഞ്ഞു .
ഇന്നും അന്നും
വാക്കുകൾ
കൈമാറാതെ
ഇപ്പോളും
കളയാതെ
കാത്തുവെക്കും
വളപ്പൊട്ടുകൾ പോലെ
പരസ്പരം
കണ്ണുകൾ
കൊണ്ട് മാത്രം
പറഞ്ഞ
എന്റെ ആദ്യ പ്രണയം .

No comments:

Post a Comment