ഒന്നും
ചെയ്യാൻ ഇല്ലാതെ
സോഫയിൽ
മലർന്നു കിടക്കുന്ന
ഞാൻ
മാറലാക്കിടയിൽ
താളത്തിൽ
നൃത്തം വെക്കുന്ന
എട്ടുകാലിയോട്
സംസാരിച്ചു
എട്ടുകാലി
എനിക്ക് മുന്നിൽ
വെച്ച ന്യായങ്ങൾക്കു
മുന്നിൽ
ഞാൻ
ഉത്തരം ഇല്ലാത്തവനായി .
ന്യായം ഒന്ന് :
മെലിഞ്ഞു
ശക്തി ഇല്ലാത്ത
ഞാൻ
നിങ്ങളെ
പേടി പെടുത്തുന്നുണ്ടോ ?
ന്യായം രണ്ടു :
അമ്മൂമ്മ
പറഞ്ഞ കഥകളിലെ
പൊള്ളിക്കുന്ന
എട്ടുകാലി
ഞാൻ ആണോ ?
ന്യായം മൂന്നു :
കൊതുകകളെ
പിടിച്ചു
കാവല്ഭടന്മാർ
ആയി നിങ്ങളെ
സംരക്ഷിക്കുന്ന
ഞാൻ എങ്ങനെ
ജ്യേഷ്ടയുടെ
(ഒരു ദേവത !!)
ഏജന്റ് ആയി ?
ന്യായം നാലു :
ഞാനും
ഭൂമിയുടെ
അവകാശി അല്ലേ ?
ന്യായം കേട്ട
ഞാൻ വിധി എഴുതി
നാളെ മുതൽ
മാറാല അടിക്കുന്നില്ല .
വിധി കേട്ട
ഭാര്യ അപ്പീൽ കൊടുത്തു
ഞാൻ
പരാജയപെട്ടു .
നിരപരാധി ആയ
എട്ടുകാലി
മരണശിക്ഷക്കു
വിധിക്കപ്പെട്ടു
കൊണ്ടേ ഇരിക്കുന്നു .
No comments:
Post a Comment