Monday, August 20, 2018

ഉറക്കത്തിൽ മരിച്ച കവിതകൾ



ഉറക്കത്തിന്റെ
ആഴങ്ങളിൽ
ഞാൻ
എഴുതിയ കവിതകൾ
ജീവിതത്തെ
ബലമായി
പിടിച്ചു
മുഖത്തു നോക്കി
പതറാതെ
എഴുതിയ
വാക്കുകൾ .
പ്രണയത്തെ
തഴുകി
ചുംബിച്ചു
ആലിംഗനം ചെയ്തു
ഇണ ചേർന്നു
ഞാൻ
എന്റെ മനസ്സുകൊണ്ട്
വരച്ചിട്ട
ഭംഗിയുള്ള
വാക്കുകൾ .
അന്യായത്തെ
ഒച്ച വെച്ചു
മുഷ്ടി ചുരുട്ടി
വിരൽ ചൂണ്ടി
ഞാൻ
എഴുതിയ കട്ടിയുള്ള
വാക്കുകൾ
എല്ലാം
രാവിലെ
ഉറക്കമുണർന്നപ്പോൾ
മരിച്ചു
മരവിച്ചു
കിടക്കുന്നു


No comments:

Post a Comment