കൊല്ലത്തു നിന്നും തിരിച്ചു നാട്ടിലേക്കു മാവേലി യുടെ
B4 കോച്ചിൽ ഞാനും രാജീവനും സുശീലും. അല്പം ലഹരി ഉള്ളതിനാൽ എല്ലാവരും പെട്ടെന്ന് മയങ്ങി .രാവിലെ ഇറങ്ങേണ്ട സമയം ആയതിനാൽ ഉണർന്നു പുറത്തേക്കു നോക്കിയപ്പോൾ മുളംകുന്നുകാവ് സ്റ്റേഷനിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നു .വണ്ടി നിർത്തിയതിനാൽ ആണോ എന്നറിയില്ല എസി യുടെ തണുപ്പ് കുറഞ്ഞു ഇച്ചിരി വിയർപ്പു പൊടിഞ്ഞു തുടങ്ങി .അസ്വസ്ഥത തോന്നി പുറത്തിറങ്ങി ഒരു സിഗററ്റിന് തീ പിടിപ്പിച്ചു .നേരിയ ചാറ്റൽ മഴയിൽ സിഗററ്റിന്റ പുക മുകളിലേക്കു പോകുന്നത് ആസ്വദിച്ചു സീറ്റിലേക്ക് പോയിരുന്നു .ഞങ്ങളുടെ കൂടെ ലോവർ ബർത്തിൽ ഉണ്ടായിരുന്ന പെൺകുട്ടി അസ്വസ്ഥതയോടെ ആരെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു .എന്താ കാര്യം എന്ന് തിരക്കിയപ്പോൾ ബി ഡി എസിനു പഠിക്കുന്ന അവളുടെ അവസാനവർഷ പ്രാക്ടിക്കൽ പരീക്ഷയാണ് നാളെ .കരച്ചിലിന്റെ വക്കിൽ എത്തിയ അവളെ സുശീൽ പക്വതയോടെ സമാധാനിപ്പിച്ചു .ഞങ്ങളുടെ കമ്പനി ഇഷ്ടപെട്ടത് കൊണ്ടാവണം ഹർഷ വീട്ടിൽ നിന്നും അമ്മ ഉണ്ടാക്കിയ അച്ചപ്പവും നുറുക്കും നമുക്ക് എന്റെ അമ്മ ഉണ്ടാക്കിയതാ എന്ന മുഘവുരയോടെ തന്നു .കഴിച്ചപ്പോൾ നല്ല കൈപ്പുണ്യം ഉള്ള അമ്മയാണ് എന്ന് മനസ്സിൽ പറഞ്ഞു .ഷൊർണൂർ എത്തിയപ്പോൾ ആണ് കന്നഡ സംസാരിക്കുന്ന ഒരു വലിയ കുടുംബം കംപാർട്മെന്റിലേക്കു വന്നത് .എവിടെയോ പോകാൻ ഇറങ്ങി ട്രെയിൻ റദ്ദ് ആക്കിയതിനാൽ തിരിച്ചു നാട്ടിൽ പോവുക ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി .കന്നഡ എനിക്ക് കേട്ടാൽ മനസ്സിലാകും .സുന്ദരികളായാ പെൺകുട്ടികൾ ഉള്ളതിനാൽ ആവാം രാജീവൻ അവർക്കു സീറ്റ് കൊടുക്കുന്നതിൽ ഉത്സാഹം കാണിച്ചത് .പട്ടാമ്പി എത്തിയപ്പോൾ വിൻഡോ കർട്ടൻ മാറ്റി പുറത്തു നോക്കിയപ്പോൾ വീടുകൾ വെള്ളത്തിൽ മുങ്ങിയതും പുഴ കവിഞ്ഞു ചാടിയ മീനിനെ പിടിക്കുന്ന ചെറുപ്പക്കാരെയും കണ്ടു .മുന്നിൽ ഇരുന്ന സുന്ദരിയോട് രാജീവൻ ചോദിച്ചു "എവിടെക്കായിരുന്നു യാത്ര "പത്തനംതിട്ടക്കു പോകാൻ ഇറങ്ങിയതാണെന്നു അവൾ മലയാളത്തിൽ പറഞ്ഞു .എന്തായിരുന്നു വിശേഷം എന്ന അടുത്ത ചോദ്യത്തിനുത്തരം തെല്ലൊന്നു അമ്പരപ്പിച്ചു .ചിരിച്ചു കൊണ്ടാണെങ്കിലും വിഷമത്തോടെ അവൾ പറഞ്ഞത് "എന്റെ കല്യാണം ആയിരുന്നു ,മാറ്റിവെക്കേണ്ടി വന്നു ".
No comments:
Post a Comment