Saturday, August 11, 2018

കളികൂട്ടുകാരി

 

കർക്കടക കുളിരിനെ
പ്രണയിച്ചു
ചുരുണ്ടുകൂടി
ഉറങ്ങുന്ന എന്നെ
ഉണർത്തിയത്
ചേച്ചിയുടെ
ഉച്ചത്തിലുള്ള ശബ്ദം .
അതെന്റെ
കാതുകളെയല്ല
മറിച്ചു
എന്റെ ഹൃദയത്തിലേക്കാണ്
തുളച്ചു കയറിയത്
എന്റെ
കളിക്കൂട്ടുകാരി
ഒന്നിച്ചു
കൊച്ചമ്മാടിയും
കൊത്തൻകല്ലും
കളിച്ചും
കൊഞ്ഞനംകുത്തിയും
കലമ്പിയും
ചൊടിച്ചും
പിന്നെ ഇണങ്ങിയും
കൈപിടിച്ച് നടന്നും
എന്റെ നിഴലായി
ഉണ്ടായ
എന്റെ സ്വന്തം കളികൂട്ടുകാരി
അവൾ
പുഴയിൽ ചാടി
മരിച്ചെന്നു .
മനം മരവിച്ച
എന്റെ
തളർന്ന കാലുകൾ
വേഗത്തിൽ
എടുത്തു വെച്ചു
അവളെ കാണാൻ
പുഴക്കരയിലേക്ക്
ഓടിചെന്നു .
വീർത്ത വയറും
മീൻ കൊത്തിയ
കണ്ണും
എന്റെ മാളുവിനെ
നോക്കുവാനായില്ല .
എന്നെ കണ്ടതും
ശവത്തിൽ നിന്നും
എഴുന്നേറ്റു
എന്റടുത്തു വന്നു .
ആ മരവിച്ച
കയ്യിൽ പിടിച്ചു ഞാൻ
കുട്ടിക്കാലത്തു
ഒന്നിച്ചിരിക്കും
മാവിന്റെ കീഴിൽ
ഇരുന്നുചോദിച്ചു
എന്തെ നിനക്ക്
പുഴയിൽ
ചാടുവാൻ തോന്നി .
അല്പം
നിരാശയോടെ
എന്റെ
കൈത്തണ്ടയിൽ അമർത്തി
അവൾ
പറഞ്ഞു
ചാടിയതല്ല
എന്നെ കൂട്ടിപോയതാണ്
പുഴയുടെ
അഗാതതയിലെ
വർണ്ണകാഴ്ചകൾ
കാണിക്കുവാൻ

No comments:

Post a Comment