Monday, July 23, 2018

പവിഴദ്വീപിലെ മത്സ്യകന്യക

ജീവിതവഴിത്താരയിൽ
അവിചാരിതമായി
കണ്ടു മുട്ടിയ കൂട്ടുകാരി
നിന്റെ മാൻമിഴികൾ
എന്റെ ഹൃദയത്തിൽ
അകാരണമായി
പതിഞ്ഞു പോയി
ആദ്യദർശനം തന്നെ
എന്റെ ഹൃദയത്തിൽ
ഉണ്ടാക്കിയ ഓളങ്ങൾ
നിന്റെ ഹൃദയതാളങ്ങൾക്കു
കാതോർക്കാൻ
ശാന്തമായ
അരുവിയിലെ
പൊങ്ങുതടിപോലെ
മുന്നോട്ടു
ഒഴുകി കൊണ്ടിരുന്നു .
വിദൂരമാണ്
കരയെന്നറിഞ്ഞിട്ടും
പാതിവഴിയിൽ
ഒഴുക്കിന്റെ
ശക്തിയിൽ
ഗതിമാറി
എങ്ങോട്ടോ
പോകാമെന്നറിഞ്ഞിട്ടും
വിദൂരതയിലെ
നക്ഷത്രത്തെ
ഞാൻ തേടിപ്പോയത്
എന്തിനെന്ന
ചോദ്യത്തെ
അവഗണിച്ചു
ഞാൻ
ഒഴുകികൊണ്ടിരുന്നു
പവിഴദ്വീപിലെ
മത്സ്യകന്യകയെ
കാണാൻ
അവളുടെ നെറ്റിയിൽ
ഒരു ചുംബനം നൽകാൻ
ആ സ്വര്ണമുടികളിൽ
വിരലോടിക്കുവാൻ

No comments:

Post a Comment