വിശപ്പിന്റെ വിളിയിൽ
ഉറക്കമുണർന്ന
ഞാൻ
കൂർക്കം വലിച്ചുറങ്ങുന്ന
സഹമുറിയനെ
തട്ടി വിളിച്ചു
പല്ല് തേച്ചു
മുഖം കഴുകി
നേരെ പവിയേട്ടന്റെ
ചായപ്പീടികയിലേക്കു
വേഗത്തിൽ നടന്നു
പറ്റുകാശു കൊടുത്തിട്ടു
മാസം രണ്ടായത്
കൊണ്ടാവും
ഞങ്ങളെ കണ്ടതും
പവിയേട്ടന്റെ
മുഖത്തു
ഒരു കാർമേഘം
വിശപ്പിന്റെ മുന്നിൽ
ഇതൊന്നും
ഒരു വിഷയം അല്ല
എന്ന് മനസ്സ്
ഉറക്കെ പ്രഖ്യാപിച്ചപ്പോൾ
വായയും നാവും
ഉറക്കെ വിളിച്ചു പറഞ്ഞു
രണ്ടു പൊറോട്ടയും ബാജിയും
ചിക്കൻ കറിയുടെ മണം
തൃണവൽഗണിചെടുത്ത
തീരുമാനം
സ്വയം അഭിമാനിക്കാൻ
വകയായി
കാരണം
പ്രലോഭനങ്ങളെ
കീഴടക്കാനുള്ള
മനോധൈര്യം
ഉണ്ടല്ലോ
മുന്നിലെ
ബെഞ്ചിൻ പുറത്തെ
മാതൃഭൂമിയും
ദേശാഭിമാനിയും
ചരമകോളം ഉൾപ്പെടെ
വായിച്ചു തീർന്നിട്ടും
പൊറോട്ട വന്നില്ല
ഈറൻ അണിഞ്ഞ
കണ്ണിന്റെ മങ്ങിയ കാഴ്ചയിൽ
സുഹൃത്തിന്റെ
കറുത്ത മുഖത്തെ
വെളുത്ത ഇളി
കണ്ടു .
ആ മങ്ങിയ കാഴ്ചയിലും
അവന്റെ കണ്ണിലെ നനവ്
ഞാൻ കണ്ടിരുന്നു .
കയ്യിലെ
ആകെ ഉണ്ടായിരുന്ന
ചില്ലറ കൊണ്ട്
കരുണേട്ടന്റെ കടയിൽ നിന്നു
ഒരു കെട്ടു ബീഡി വാങ്ങി
അതിലൊന്ന് കത്തിച്ചു
ആഞ്ഞു വലിച്ചു
ബീഡിയുടെ പുക
നാവിന്റെ രസമുകുളങ്ങളെ
ആവരണം ചെയ്തു
രുചിയെ ബന്ധനസ്ഥനാക്കി
ബീഡിയുടെ ഗന്ധം
മൂക്കിന്റെ മണത്തിനെ
ചോദ്യം ചെയ്തു
വിശപ്പിന്റെ ആന്തലിനെ
നിഷ്പ്രഭമാക്കിയ
ബീഡിയോടു നന്ദി പറഞ്ഞു
നമ്മൾ താമസിക്കുന്ന
അമ്മാളു അമ്മയുടെ
പറമ്പിലേക്കു
വച്ചു പിടിച്ചു
ചക്കയുണ്ടാകും
ഞങ്ങൾക്ക്
തുണയായി
No comments:
Post a Comment