Sunday, June 10, 2018

മണ്ണെണ്ണ വിളക്ക്



മരുന്നിന്റെ കുപ്പി 
കാലി ആയപ്പോൾ 
മൂടിയിൽ തുളയിട്ടു 
പഴയ തുണികഷ്ണം 
ചുരുട്ടി തിരിയിട്ടു 
മണ്ണെണ്ണ ഒഴിച്ച് 
കത്തിച്ചു 
പാഠപുസ്തകത്തിലെ 
അക്ഷരങ്ങളും 
അക്കങ്ങളും 
മണ്ണെണ്ണയുടെ 
ഗന്ധത്തിൽ 
വായിച്ച 
കുട്ടിക്കാലം 
തിരിയിൽ തീയ്‌ക്കൊപ്പം 
ഉരുണ്ടു കൂടിയ 
കരിയെ 
വിരൽ കൊണ്ടു 
ഞൊട്ടിയെറിഞ്ഞ 
കുസൃതികൾ 
നീയായിരുന്നു 
അന്നെന്റെ വെളിച്ചം.

No comments:

Post a Comment