ഏകാന്തത എന്നും
എനിക്കിഷ്ടമായിരുന്നു
പിന്നിയ കുപ്പായത്തെ
കളിയാക്കിയ
കൂട്ടുകാരുടെ
അടുത്തും നിന്നും
ഓടി മാറി
ഒറ്റക്കിരുന്നു
കരഞ്ഞത്
ഇന്നും ഞാൻ ഓർക്കുന്നു
ആ ഏകാന്തതയിൽ
എന്നെ തലോടിയ
കാറ്റായിരുന്നു
അന്ന്
എന്റെ കൂട്ടുകാരൻ
ആൾകൂട്ടത്തിൽ
ഒറ്റപെടുമ്പോഴും
ലഹരിയുടെ
രാത്രി മറഞ്ഞു
പകൽ തളർന്നു
സന്ധ്യയായപ്പോൾ
കടലോരത്തു
ഒറ്റക്കിരുന്ന്
വിദൂരതയെ
പ്രണയിച്ച നിമിഷങ്ങളിൽ
ആ കടലിരുമ്പം
ആയിരുന്നു
എന്റെ കൂട്ടുകാരൻ
No comments:
Post a Comment