Tuesday, May 29, 2018

മരം പറഞ്ഞത് .



വേനൽ ചൂട്
കനക്കുന്നു
ഇലകൾ
കൊഴിഞ്ഞു തുടങ്ങി
ശിഖരങ്ങൾ
ഉണങ്ങി തുടങ്ങി
വെള്ളം തേടി പോയ
വേരുകൾ ഛേദിക്കപ്പെട്ടു
കാലം തെറ്റിയ
കാലവർഷം
എന്റെ പാകമാകാത്ത
കുഞ്ഞിനെ
ഗർഭച്ഛിദ്രം ചെയ്യുന്നു
വേരിനിടയിലെ
മണ്ണുകൾ ഒലിച്ചു പോകുന്നു
എന്റെ മരണം
ഞാൻ അറിയുന്നു
നിങ്ങൾ ഒന്നറിഞ്ഞു കൊള്ളുക
ഇത് ...
പ്രപഞ്ച-
മരണത്തിന്റെയും
മുന്നറിയിപ്പാണ് ..

No comments:

Post a Comment