Wednesday, May 23, 2018

ബാർ ഗേൾ.



ഡാൻസ് ബാറിലെ
സോഫയിൽ ഇരുന്നു
ബിയറിന്റ സുഖം
നുണഞ്ഞു
അവളുടെ കണ്ണുകളിൽ
നോക്കി ഞാൻ ഇരുന്നു
അവൾ പുഞ്ചിരിച്ചു
കൊണ്ടു എന്നെ നോക്കി
ചുണ്ടുകൾ അനക്കി
"പ്യാർ ?"
അതെ..
എന്ന് ഞാൻ
തല കുലുക്കി..
അവൾ നാണം
അഭിനയിച്ചു..
അവളുടെ കണ്ണുകളിലെ
സൗന്ദര്യം
ആസ്വദിച്ചു
ഞാൻ ഇരുന്നു
ബാർ അടക്കുവോളം...

No comments:

Post a Comment