Wednesday, May 23, 2018

ബോൺസായ്



കാണാനുള്ള ചന്തത്തിനു
തല അറുത്തു..
കൈ അറുത്തു..
ചട്ടിക്കുള്ളിൽ നട്ടു
വെള്ളം ഒഴിച്ച്
വളം ഇട്ടു വളർത്തി
വേരുകൾ ചട്ടിക്കുള്ളിൽ
അമർഷം കൊണ്ടു
സുന്ദരി ആണ്
പുഷ്പിച്ചു
കായ്ച്ചു
പക്ഷെ....
വളരാൻ ഒത്തില്ല
ഉയരങ്ങളിലേക്ക്..
ഞാനൊരു ബോൺസായ്
നിന്റെ സ്വീകരണമുറിയിലെ
അലങ്കാരം..



No comments:

Post a Comment