..
ഓപ്പറേഷൻ തീയേറ്ററിന് അകത്തു
അവളെ കയറ്റിയപ്പോൾ
പുറത്തു മനസ്സിൽ
തീ പുകഞ്ഞു
അങ്ങോട്ടും ഇങ്ങോട്ടും നടന്നതും
ആരും കാണാതെ
കരഞ്ഞതും അവൾ അറിഞ്ഞില്ല ...
സ്റ്റിച്ചിന്റെ വേദനയിൽ
അവൾ കരയുമ്പോൾ
സഹിക്കാനാകാത്ത
പുറത്തു പോയി
സിഗററ്റിന്റ പുക
ശ്വാസകോശത്തിൽ എടുത്തു
മനസ്സിനെ തണുപ്പിക്കാൻ ശ്രമിച്ച
എന്റെ ബലഹീനത
അവൾ കണ്ടില്ല ..
അകത്തു വന്നപ്പോൾ
അവൾ പരിഭവത്തോടെ
നോക്കിയത്
ഞാൻ കണ്ടു കാണാതെ നിന്നു ..
ഹോസ്പിറ്റലിൽ
ബില്ല് അടക്കാൻ
പലരോടും
കൈനീട്ടിയതും
അവൾ കണ്ടില്ല ..
അവൾക്കു ബിരിയാണി
പാർസൽ വാങ്ങുമ്പോൾ
ഒരു കട്ടൻചായയും
ചെറു കടിയും കഴിച്ചു
ഞാൻ വിശപ്പടക്കിയതും
അവൾ കണ്ടില്ല ..
പിന്നീട്
അവളെയും കുഞ്ഞിനേയും പോറ്റാൻ
മണലാരണ്യത്തിൽ
ജോലിക്ക് പോയ
ഒരു ദിവസം
താബുക്കിന്റെ തണലിൽ
ഉച്ചക്ക് ഉണ്ണാനിരുന്നതും
ചോറിലേക്കു
കാറ്റടിച്ചു വീണ
മണലിനെ കോരിക്കളഞ്ഞ്
കണ്ണീരിന്റെ
ഉപ്പു കൂട്ടി
കഴിച്ചതും
അവൾ അറിഞ്ഞില്ല ..
ശമ്പളം കിട്ടാഞ്ഞതും
ഹുണ്ടിക്കാരുടെ അടുത്ത്
പാസ്പോർട്ട് പണയം വച്ചു
കാശ് അയച്ചതും
അവൾ അറിഞ്ഞില്ല ..
കുബ്ബൂസും തൈരും കൂട്ടി
തിന്നതും
പൊള്ളുന്ന ചൂടിൽ
ഓവർടൈം എടുത്തു
ക്ഷീണിച്ചു
ലേബർ ക്യാമ്പിലെ
വീതി കുറഞ്ഞ
കട്ടിലിൽ
മോളുടെ മുഖം
സങ്കല്പിച്ചു കിടന്നതും
കണ്ണീർ തലയണയെ
നനയിപ്പിച്ചതും
അവൾ അറിഞ്ഞില്ല .
എപ്പോളോ നാട്ടിൽ പോകാൻ
എല്ലാ മാസവും
ഓരോരോ സാധനം വാങ്ങി
കട്ടിലിനടിയിൽ വച്ചതും
ദിവസവും
അത് നോക്കി
നാടിനെ ഓർത്തു
നെടുവീർപ്പിട്ടതും
ഒന്നും അവൾ അറിഞ്ഞില്ല .
മോളെ കാണാൻ
ആർത്തിയോടെ
ഹുണ്ടിക്കാരന്റെ അടുത്തുനിന്നു
പാസ്പോർട്ട് വാങ്ങി
വഴിവക്കിലെ
പബ്ലിക് ബൂത്തിൽ നിന്നും
വിളിച്ചപ്പോൾ
അവൾ പറഞ്ഞു
ഇക്കൊല്ലം വരെണ്ട
മോളെ സ്കൂളിൽ ചേർക്കണം
ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
കാശു ഒത്തിരി ചിലവുണ്ട് .
അതെ ...
മോളെ നല്ല രീതിയിൽ
പഠിപ്പിക്കണം ..
ഇത് എന്റെ ആത്മഗതം .
ജയ്ദീപ് കല്ലത്ത് .
ഓപ്പറേഷൻ തീയേറ്ററിന് അകത്തു
അവളെ കയറ്റിയപ്പോൾ
പുറത്തു മനസ്സിൽ
തീ പുകഞ്ഞു
അങ്ങോട്ടും ഇങ്ങോട്ടും നടന്നതും
ആരും കാണാതെ
കരഞ്ഞതും അവൾ അറിഞ്ഞില്ല ...
സ്റ്റിച്ചിന്റെ വേദനയിൽ
അവൾ കരയുമ്പോൾ
സഹിക്കാനാകാത്ത
പുറത്തു പോയി
സിഗററ്റിന്റ പുക
ശ്വാസകോശത്തിൽ എടുത്തു
മനസ്സിനെ തണുപ്പിക്കാൻ ശ്രമിച്ച
എന്റെ ബലഹീനത
അവൾ കണ്ടില്ല ..
അകത്തു വന്നപ്പോൾ
അവൾ പരിഭവത്തോടെ
നോക്കിയത്
ഞാൻ കണ്ടു കാണാതെ നിന്നു ..
ഹോസ്പിറ്റലിൽ
ബില്ല് അടക്കാൻ
പലരോടും
കൈനീട്ടിയതും
അവൾ കണ്ടില്ല ..
അവൾക്കു ബിരിയാണി
പാർസൽ വാങ്ങുമ്പോൾ
ഒരു കട്ടൻചായയും
ചെറു കടിയും കഴിച്ചു
ഞാൻ വിശപ്പടക്കിയതും
അവൾ കണ്ടില്ല ..
പിന്നീട്
അവളെയും കുഞ്ഞിനേയും പോറ്റാൻ
മണലാരണ്യത്തിൽ
ജോലിക്ക് പോയ
ഒരു ദിവസം
താബുക്കിന്റെ തണലിൽ
ഉച്ചക്ക് ഉണ്ണാനിരുന്നതും
ചോറിലേക്കു
കാറ്റടിച്ചു വീണ
മണലിനെ കോരിക്കളഞ്ഞ്
കണ്ണീരിന്റെ
ഉപ്പു കൂട്ടി
കഴിച്ചതും
അവൾ അറിഞ്ഞില്ല ..
ശമ്പളം കിട്ടാഞ്ഞതും
ഹുണ്ടിക്കാരുടെ അടുത്ത്
പാസ്പോർട്ട് പണയം വച്ചു
കാശ് അയച്ചതും
അവൾ അറിഞ്ഞില്ല ..
കുബ്ബൂസും തൈരും കൂട്ടി
തിന്നതും
പൊള്ളുന്ന ചൂടിൽ
ഓവർടൈം എടുത്തു
ക്ഷീണിച്ചു
ലേബർ ക്യാമ്പിലെ
വീതി കുറഞ്ഞ
കട്ടിലിൽ
മോളുടെ മുഖം
സങ്കല്പിച്ചു കിടന്നതും
കണ്ണീർ തലയണയെ
നനയിപ്പിച്ചതും
അവൾ അറിഞ്ഞില്ല .
എപ്പോളോ നാട്ടിൽ പോകാൻ
എല്ലാ മാസവും
ഓരോരോ സാധനം വാങ്ങി
കട്ടിലിനടിയിൽ വച്ചതും
ദിവസവും
അത് നോക്കി
നാടിനെ ഓർത്തു
നെടുവീർപ്പിട്ടതും
ഒന്നും അവൾ അറിഞ്ഞില്ല .
മോളെ കാണാൻ
ആർത്തിയോടെ
ഹുണ്ടിക്കാരന്റെ അടുത്തുനിന്നു
പാസ്പോർട്ട് വാങ്ങി
വഴിവക്കിലെ
പബ്ലിക് ബൂത്തിൽ നിന്നും
വിളിച്ചപ്പോൾ
അവൾ പറഞ്ഞു
ഇക്കൊല്ലം വരെണ്ട
മോളെ സ്കൂളിൽ ചേർക്കണം
ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
കാശു ഒത്തിരി ചിലവുണ്ട് .
അതെ ...
മോളെ നല്ല രീതിയിൽ
പഠിപ്പിക്കണം ..
ഇത് എന്റെ ആത്മഗതം .
ജയ്ദീപ് കല്ലത്ത് .
No comments:
Post a Comment