Saturday, May 19, 2018

2025



ശംഖനാദത്തിൻ ശബ്ദത്തിൽ 
ഉറക്കമുണർന്ന ഞാൻ 
ഗുജറാത്തിലെ തെരുവിലൂടെ 
നടക്കാനിറങ്ങി 
തെരുവിൽ കുറെ 
കാവിധാരികളും
ഗോമാതാക്കളും..
ദളിതനെയോ 
മുസ്ലിമിനെയോ കണ്ടില്ല 
ഭസ്മം പൂശിയ 
നഗ്നസന്യാസിമാർ 
ഗോമൂത്രം കുടിക്കുന്നുണ്ടായിരുന്നു 
വീഥികളിൽ കാളവണ്ടികൾ മാത്രം...
അന്തരീക്ഷത്തിൽ 
ചാണകത്തിന്റെയും 
ഭസ്മത്തിന്റെയും 
മണം മാത്രം..
ഞാനെന്റെ 
കണ്ണൂരിൽ തിരിച്ചെത്തി..
തിരക്കേറിയ 
നഗരത്തിൽ 
എല്ലാ മതസ്ഥരും 
ഉണ്ടായിരുന്നു 
വാഹനങ്ങൾ 
ഉണ്ടായിരുന്നു 
ചിരിക്കുന്ന 
മുഖങ്ങൾ 
ഉണ്ടായിരുന്നു...

No comments:

Post a Comment