ദളിതൻ
ഞാൻ കറുത്തവൻ
കാരിരുമ്പിന്റെ
കരുത്തുള്ളവൻ
മണ്ണിൽ വിത്തിട്ടു
വിയർപ്പും വളവും നൽകി
നൂറു മേനി വിളയിക്കുന്നവൻ
ദൈവത്തിന്റെ ജനം
എന്ന് വിളിച്ച
മഹാന്റെ നാട്ടിലെ
ദളിതൻ
ഇന്ന് ഞാൻ
ഭയക്കുന്നു
എന്നെ ചുട്ടു കൊല്ലുന്നവർ
ചുറ്റിലും
ഭഗവാന്റെ വേഷത്തിൽ
ശൂലവും ആയി
സംഹാര താണ്ഡവം ആടുന്നു
No comments:
Post a Comment