ജോൺസൺ ആൻഡ് ജോൺസൺ
എന്‍റെ മൃദുല ചർമത്തെ സംരക്ഷിച്ചു
സെറിലാക് അമ്മയുടെ സൗന്ദര്യം കാത്ത്
എന്‍റെ വിശപ്പകറ്റി..
ഹോര്ലിക്സ് എന്നെ ഉയരം വെപ്പിച്ചു
ബൂസ്റ്റ് എന്നെ കരുത്തയാക്കി
സ്റ്റേ ഫ്രീ എനിക്ക് ആ ദിവസങ്ങളിൽ
ആത്മവിശ്വാസം തന്നു
മൂഡ്‌സ് എന്നിൽ നാണം വരുത്തി
ആൽ ഔട്ട് എന്നെ ഉറക്കി
വോൽട്ടാസ് എന്‍റെ ചൂടകറ്റി
ഇരുപത്തിഒന്ന് ഇഞ്ചിലെ കാഴ്ചകൽ
മുപ്പത്തി രണ്ടു ഇഞ്ച്ചും അതിനു മുകളിലും
ആയപ്പോൽ
കുന്നുകൽ മാന്തി എറിയപെട്ടതറിഞ്ഞില്ല.
വയലുകൽ നികത്തപെട്ടതറിഞ്ഞില്ല..
കിണറിലെ വെള്ളം വറ്റിയതറിഞ്ഞില്ല..
കോർപ്പറേറ്റ് മാലിന്യങ്ങൽ
കുമിഞ്ഞു കൂടുന്നതറിഞ്ഞില്ല...
സന്ധ്യനാമം സീരിയലുകളിലെ കലമ്പുകളിൽ കേൽക്കാതെയായി..
പ്രാർത്ഥിക്കാൻ ഓരോരോ
കാരണമുണ്ടെന്നു പറഞ്ഞ
സൈക്കിൽ ബ്രാൻഡ് ചന്ദനത്തിരി
പട്ടു പുതപ്പിച്ചു കിടത്തിയിരിക്കുന്ന
എന്‍റെ തലയ്ക്കൽ കത്തി കൊണ്ടേയിരുന്നു......
No comments:
Post a Comment