ബാല്യം
മുറ്റത്തു പായ വിരിച്ചു
ആകാശം നോക്കി കിടക്കുമ്പോൾ
ഞാൻ പറക്കാൻ മോഹിച്ചു...
പക്ഷെ........
മോഹങ്ങളും മോഹഭംഗങ്ങളും
പരസ്പരം തർക്കിച്ചു..
മോഹങ്ങൾ ആകാശത്തു
ചിറകു വിരിച്ചു പറന്നു..
മോഹഭംഗങ്ങൾ
നക്ഷതങ്ങൾക്കിടയിലേക്കും..
കൗമാരം
ഞാൻ കൺകെയെൻ
ഡ്യൂപ്ലിക്കേറ്റ് ജനിക്കുന്നു.
എന്നെ നോക്കി ചിരിക്കുന്നു..
ഞാൻ കരയുന്നു..
അവനെന്റെ മുഖം.... എന്റെ രൂപം..
പക്ഷെ......
അവന്‍റെ മുഖത്തു ചിരിയുണ്ട്
തിളക്കമുണ്ട്..
ഞാനൊരു മരക്കസേരയിൽ
കുത്തിയിരിക്കുന്നു...
അവനിൽ വിജയീഭാവം....
എനിക്കോ നഷ്ടബോധവും..
അവന്റെ കഴുത്തിൽ പൂമാല
എന്‍റെ മുഖത്തു തുപ്പലും
അവനാടുന്നു...
ഞാൻ തളരുന്നു..
വയ്യ......
ഈ വേഷമഴിച്ചു മടങ്ങാട്ടെ ഞാൻ..
ഞാൻ മടങ്ങട്ടെ......
യൗവനം
ലഹരി............
മസ്തിഷ്കത്തിലെ കൊടുങ്കാറ്റു..
വിണ്ണിലെ താരങ്ങളുടെ കൂടെ
നൃത്തം വയ്ക്കുമ്പോൾ.....
ചിന്തകളുടെ ചൂട്
മനസ്സിന്റെ വൈക്കോൽത്തുരുമ്പുകളെ
കത്തിക്കുന്നു........
ലഹരി....
അതൊരു ലഹരി തന്നെ....
വാർദ്ധക്യം
ഞാൻ ഭയക്കുന്നു.....
ഓർമ്മകൾ മാഞ്ഞു പോകുന്ന ദിനങ്ങളെ.....
ശാഠ്യം പിടിച്ചു കരയുന്ന..
മണ്ണ് വാരിത്തിന്നുന്ന.... വികൃതിയാം കുട്ടിയെപ്പോലെ........ വയസ്സനായ എന്നെ.. വികൃതിയായ കുട്ടിക്കമ്മയുണ്ടായിരുന്നു.... ഇനി ആര്........
പ്രതീക്ഷിക്കാം...
പ്രതീക്ഷകളാണ് ഓർമ്മ ഉള്ള
ഈ കാലത്തിന്റെ ധൈര്യം...
മരണം
എന്‍റെ മരണമേ.....
നീ ചിരിച്ചു കൊണ്ട് വരിക..
ലോഹ കഷണങ്ങൾ കൊണ്ട്
കുത്തി നോവിക്കാതെ,
അഗ്നിയുടെ നാളങ്ങൾ കൊണ്ട്
പൊള്ളിക്കാതെ,
വെള്ളത്തിനടിയിൽ അമർത്തി
ശ്വാസം മുട്ടിക്കാതെ,
കഴുത്തിൽ കയർ മുറുക്കി
പിടപ്പിക്കാതെ,..
ചിരിച്ചുകൊണ്ട്
ഒരു മാലാഖയെ പോലെ
നിന്നെ ഞാൻ പ്രതീക്ഷിക്കട്ടെ......
മരണാന്തരം
എന്റെ കുഴിമാടത്തിൽ
നിങ്ങൾ.......
സ്വന്തം പൂന്തോട്ടത്തിലെ
പുഷ്പങ്ങൾ അർപ്പിക്കുക...
മുറ്റത്തു പായ വിരിച്ചു
ആകാശം നോക്കി കിടക്കുമ്പോൾ
ഞാൻ പറക്കാൻ മോഹിച്ചു...
പക്ഷെ........
മോഹങ്ങളും മോഹഭംഗങ്ങളും
പരസ്പരം തർക്കിച്ചു..
മോഹങ്ങൾ ആകാശത്തു
ചിറകു വിരിച്ചു പറന്നു..
മോഹഭംഗങ്ങൾ
നക്ഷതങ്ങൾക്കിടയിലേക്കും..
കൗമാരം
ഞാൻ കൺകെയെൻ
ഡ്യൂപ്ലിക്കേറ്റ് ജനിക്കുന്നു.
എന്നെ നോക്കി ചിരിക്കുന്നു..
ഞാൻ കരയുന്നു..
അവനെന്റെ മുഖം.... എന്റെ രൂപം..
പക്ഷെ......
അവന്‍റെ മുഖത്തു ചിരിയുണ്ട്
തിളക്കമുണ്ട്..
ഞാനൊരു മരക്കസേരയിൽ
കുത്തിയിരിക്കുന്നു...
അവനിൽ വിജയീഭാവം....
എനിക്കോ നഷ്ടബോധവും..
അവന്റെ കഴുത്തിൽ പൂമാല
എന്‍റെ മുഖത്തു തുപ്പലും
അവനാടുന്നു...
ഞാൻ തളരുന്നു..
വയ്യ......
ഈ വേഷമഴിച്ചു മടങ്ങാട്ടെ ഞാൻ..
ഞാൻ മടങ്ങട്ടെ......
യൗവനം
ലഹരി............
മസ്തിഷ്കത്തിലെ കൊടുങ്കാറ്റു..
വിണ്ണിലെ താരങ്ങളുടെ കൂടെ
നൃത്തം വയ്ക്കുമ്പോൾ.....
ചിന്തകളുടെ ചൂട്
മനസ്സിന്റെ വൈക്കോൽത്തുരുമ്പുകളെ
കത്തിക്കുന്നു........
ലഹരി....
അതൊരു ലഹരി തന്നെ....
വാർദ്ധക്യം
ഞാൻ ഭയക്കുന്നു.....
ഓർമ്മകൾ മാഞ്ഞു പോകുന്ന ദിനങ്ങളെ.....
ശാഠ്യം പിടിച്ചു കരയുന്ന..
മണ്ണ് വാരിത്തിന്നുന്ന.... വികൃതിയാം കുട്ടിയെപ്പോലെ........ വയസ്സനായ എന്നെ.. വികൃതിയായ കുട്ടിക്കമ്മയുണ്ടായിരുന്നു.... ഇനി ആര്........
പ്രതീക്ഷിക്കാം...
പ്രതീക്ഷകളാണ് ഓർമ്മ ഉള്ള
ഈ കാലത്തിന്റെ ധൈര്യം...
മരണം
എന്‍റെ മരണമേ.....
നീ ചിരിച്ചു കൊണ്ട് വരിക..
ലോഹ കഷണങ്ങൾ കൊണ്ട്
കുത്തി നോവിക്കാതെ,
അഗ്നിയുടെ നാളങ്ങൾ കൊണ്ട്
പൊള്ളിക്കാതെ,
വെള്ളത്തിനടിയിൽ അമർത്തി
ശ്വാസം മുട്ടിക്കാതെ,
കഴുത്തിൽ കയർ മുറുക്കി
പിടപ്പിക്കാതെ,..
ചിരിച്ചുകൊണ്ട്
ഒരു മാലാഖയെ പോലെ
നിന്നെ ഞാൻ പ്രതീക്ഷിക്കട്ടെ......
മരണാന്തരം
എന്റെ കുഴിമാടത്തിൽ
നിങ്ങൾ.......
സ്വന്തം പൂന്തോട്ടത്തിലെ
പുഷ്പങ്ങൾ അർപ്പിക്കുക...
No comments:
Post a Comment