എവിടെയാണ് ഇന്ന് ഗാന്ധി...
അഖണ്ഡ ഭാരതത്തിനു വേണ്ടി പൊരുതി
നെഞ്ചിൽ വെടിയുണ്ട
ഏറ്റുവാങ്ങിയ രക്തസാക്ഷിയായ
മഹാത്മജി ...
എവിടെയാണ് അങ്ങ് ഇന്ന് !!
അങ്ങയെ കൊന്നവന്റെ
കൂട്ടുകാരൻ സവർക്കറുടെ
ഛായാചിത്രത്തിൽ നിന്നും
കേവലം മീറ്ററകൾക്കകലെ
ഒരു ഛായാചിത്രമായോ ??
നാല്കവലകളിൽ
വെയിലും
പക്ഷികാഷ്ഠവും
ഏറ്റുവാങ്ങി
വടികുത്തി നില്കും
പ്രതിമയായോ.. ?
അതിവിദൂരമല്ല
ആ കാലം.....
അങ്ങയുടെ ഛായാചിത്രങ്ങൾ
വലിച്ചെറിയപ്പെടും
അങ്ങയുടെ
പ്രതിമകൾ അടിച്ചുടക്കപെടും
വെളുത്ത താടിക്കാരൻ
അവിടെ ഖോഡ്സേയുടെ
ഛായാചിത്രം പതിക്കും
ഗോമാതാവിന്റെ പ്രതിമകൾ
കവലകൾ കീഴടക്കും.
No comments:
Post a Comment