Saturday, April 28, 2018

പ്രളയം വരണം


ആസിഫയുമായി
അകത്തു കടന്നവനോട്
ഹിന്ദു ദൈവം പറഞ്ഞില്ല
അഹിന്ദുവിന്‌
ക്ഷേത്രപ്രവേശനം
ഇല്ലെന്നു..
ആ കൊച്ചു കുഞ്ഞു
കരഞ്ഞപ്പോളും
വസ്ത്രാക്ഷേപം
ചെയ്തപ്പോളും
ശ്രീകോവിലിലെ
ഇരുട്ടിൽ
കണ്ണുകൾ കാണാതെ
ചെവികൾ തുറക്കാതെ
ഇന്ദ്രിയങ്ങൾ
നിർജീവമായി
ആ സങ്കല്പം
ഉണ്ടായിരുന്നുവത്രെ !!
വരണം
ഒരു പ്രളയം
പഴയ ജീവനുകൾ എടുത്തു
പുതിയ ജീവനുകൾ
ഉല്പത്തി എടുക്കണം

No comments:

Post a Comment