Sunday, October 1, 2023

ആത്മഗതം

 മൗനത്തിൽ

ആണ്ടുപോയ

സമയങ്ങളിൽ

ഞാൻ

എന്നോട്

പറഞ്ഞതൊക്കെയും

എന്റെ

സങ്കടങ്ങൾ

മാത്രമായിരുന്നു.

ഇന്ന്

നീ എന്റെ

പ്രണയം തിരിച്ചറിയുന്നില്ലല്ലോ...

പണ്ട്

നമ്മൾ

കൈകോർത്തു

നടന്ന

വീഥികൾ

വറ്റി വരണ്ടിരിക്കുന്നു.

നോക്കൂ..

അങ്ങ് അകലെ

മേഘപാളികൾക്കിടയിൽ

നമ്മുടെ

പ്രണയത്തെ

ഒളിഞ്ഞു നോക്കിയ

മാലാഖമാർ

ദൂരെ നിന്നും

വന്ന

അജ്ഞാതഗായകന്റെ

പാട്ടുകൾക്കു

കാതോർക്കുകയാണോ

വെളുത്ത

നനുത്ത

പാതയിൽ കൂടി

ഞാൻ

ഏകനായി

നടന്നു കൊള്ളട്ടെ...

സന്ധ്യാനേരത്തു

ചക്രവാളത്തിൽ

ആകാശമേഘങ്ങൾ

ചുവന്ന നിറത്തിൽ

എഴുതിയ

കവിതകൾ

മനോഹരമായിരിക്കുന്നു.

ഉയരമുള്ള

പാറയിൽ ഇരുന്നു

അസ്‌തമിക്കാനൊരുങ്ങിയ

സൂര്യനെ

നോക്കിയിരിക്കുമ്പോൾ

ഒരു തണുത്ത കാറ്റു

എന്റെ

മുഖത്തെ തലോടി.

നിശബ്ദനായി

വന്ന

ആ കാറ്റിനു

മരണത്തിന്റെ

മണമുണ്ടായിരുന്നുവോ...?

No comments:

Post a Comment