Saturday, January 27, 2024

ആന്ധ്യം

 എല്ലാം

ഒരു പാട് മാറിയിരിക്കുന്നു..

എങ്ങും

ദുരൂഹമായ മൗനം

നിറഞ്ഞിരിക്കുന്നു..

അസ്പഷ്ടമാണ്

മുന്നിലുള്ളതെല്ലാം..

തിരഞ്ഞു

നോക്കുകയാണ്

മുറിഞ്ഞുപോയ

ചിത്രഭാഗങ്ങൾ

കൂട്ടിയോജിപ്പിച്ച്

പൂർണ്ണമാക്കുവാൻ.

ആകാശത്ത്

നക്ഷത്രങ്ങൾ 

ഇല്ലാത്ത

രാത്രികളിൽ

ഇലയനക്കങ്ങൾ

എന്നെ

ഭയപ്പെടുത്തിയിരുന്നു.

ഇരുണ്ട മുറിയിൽ

ഒറ്റക്കായിപ്പോയ

എന്റെ 

തലയോട്ടി പൊട്ടിച്ച്

ഒരു കൂട്ടം

ഉറുമ്പുകൾ

എന്റെ തലച്ചോറ്

തിന്നുന്നു.

മസ്‌തിഷ്ക്കം

ഇല്ലാത്ത

എന്റെ ഹൃദയം

അപ്പോഴും

മിടിച്ചു കൊണ്ടിരുന്നു.

നാഡികോശങ്ങൾ

നശിപ്പിക്കപ്പെട്ട

എന്നിൽ 

വേദനകളെല്ലാം 

ഹൃദയനൊമ്പരമായി

എന്നിൽ മാത്രം

ഒതുങ്ങിയിരിക്കുന്നു.

എല്ലാം

എന്നിൽ നിന്നും

അകന്നുപോകുകയാണോ

എങ്ങനെയാണ്

ഞാൻ

ഇരുട്ടിലായത്..?

കാർമേഘം മൂടിയ

ആകാശത്തേക്ക് നോക്കി

ഞാൻ

ഉറക്കെ വിളിച്ചു പറഞ്ഞു

ജ്വലിക്കുന്ന

നക്ഷത്രമേ...

കാർമേഘങ്ങളുടെ

പിറകിൽ നിന്നും

മുന്നിലേക്ക്‌ വന്ന്

എനിക്ക്

വെളിച്ചം നൽകേണമേ..

No comments:

Post a Comment