രണ്ടു
ജീവിതം
ജീവിക്കുന്നവൻ
ചിലപ്പോൾ
അവളായും
ചിലപ്പോൾ
അവനായും..
ചിലർ
എന്നെ നോക്കി
അടക്കം പറഞ്ഞു
ചിരിക്കും
ചിലർ
മുഖം ചുളിക്കും
ചിലർ
ഭയന്ന്
മാറി നിൽക്കും
ചില നേരങ്ങളിൽ
അമ്മ
ശപിക്കുന്നതു
കേൾക്കാം
നാശം പിടിച്ച
ജന്മം
പിറന്നമുതൽ
തുടങ്ങി
കഷ്ടകാലം..
ദൈവത്തിന്റെ
തെറ്റായി
ഈ ജന്മം
എങ്കിലും
സ്ത്രൈണത
പൊതിഞ്ഞ
എന്റെ
പുരുഷ
ശരീരത്തിൽ
പുരുഷനെ
പ്രണയിക്കുന്ന
മനസ്സുണ്ട്..
നൃത്തം
വെക്കുന്നതിനടയിൽ
മുന്നിലെ
ആൾക്കൂട്ടത്തിൽ
ഞാൻ
കണ്ടു
എന്നെ പ്രണയിക്കുന്ന
കണ്ണുകൾ..
No comments:
Post a Comment